പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസ്: ഒളിവിലായിരുന്ന അമ്മയും കാമുകനും അറസ്റ്റില്‍

Web Desk

പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും അവരുടെ കാമുകനും ഒന്നാംപ്രതിയുമായ പെരുനാട് കൊല്ലംപറമ്പില്‍ ഷിബു ദേവസ്യായും അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ആലപ്പുഴ പൂച്ചാക്കലില്‍നിന്ന് കോയിപ്രം പോലീസാണ് പിടികൂടിയത്. 2021 സെപ്റ്റംബറില്‍ ഷിബു താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നത്.കേസില്‍ കുട്ടിയുടെ സഹോദരനും അമ്മാവനും, അയിരൂര്‍ സ്വദേശികളായ മഹേഷ് മോഹനന്‍, ജിജോ ഈശോ ഏബ്രഹാം എന്നിവരും നേരത്തേ അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററിലുമാണ്.

error: Content is protected !!