മുപ്പത് വർഷത്തെ സ്നേഹ സ്മരണകൾ തുന്നിച്ചേർത്ത് കാരശ്ശേരി മാഷിനൊപ്പം ഒരു ദിനം അവർ ഒത്തുകൂടി

മുക്കം : മുപ്പത് വർഷത്തെ സ്നേഹ സ്മരണകൾ പങ്കുവെച്ചു ,ഒത്തുചേർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എം ഇ ഡി ടെക്നോളജി (1995-97 ) ബാച്ച് വിദ്യാർഥികൾ , DR: MN കാരശ്ശേരി മാഷിന്റെ വീട്ടിൽ ഇരുപതാം തീയതി OCT 2024 ഞായറാഴ്ചയാണ് അവർ ഒത്തുകൂടിയത് . കാരശ്ശേരി മാഷുമായുള്ള അനുഭവങ്ങൾ പങ്കുവെക്കൽ,, മാഷിനെ ആദരിക്കൽ ,കലാപരിപാടികൾ,,, ചർച്ചകൾ…. കൂട്ടത്തിലുള്ള പി എച് ഡി ലഭിച്ചവർക്ക് ആദരവ് ,ഏവരും ഒരുമിച്ചുള്ള ഭക്ഷണം…..എല്ലാം നവ്യാനുഭവമായി മാറി .


വർഷങ്ങൾക്ക് മുമ്പ് പഠിച്ച ഇവരിൽ പലരും ഇന്ന് , സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്,പ്ലസ് ടു അധ്യാപകർ ,കോളേജ് പ്രിൻസിപ്പൽമാർ ,എ ഇ ഒ , DD ആയി റിട്ടയർ ചെയ്തവർ,ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ ഉന്നതമായ വിവിധ മേഖലകളിൽ വിവിധ പദവി അലങ്കരിക്കുന്നവരാണ് .

error: Content is protected !!