
ടി എൻ പ്രതാപൻ കാർഷിക ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു. കർഷകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപൻ ഹർജി നൽകി.
പാര്ലമെന്റ് പാസാക്കിയ കർഷക ബിൽ രാംനാഥ് കോവിന്ദ് ഇന്നലെ അംഗീകാരം നൽകിയിരുന്നു. കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് വിവാദത്തിനിടയാക്കിയ ബില്ലുകൾ. ബില്ലുകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ കർഷകരുടെ തീരുമാനം.ഇതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ ഡൽഹി ഇന്ത്യാ ഗേറ്റിന് മുന്നിൽ കർഷകർ ട്രാക്ടർ കത്തിച്ചിരുന്നു. ട്രെയിൻ തടഞ്ഞും കർഷകർ പ്രതിഷേധിച്ചു.