രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ; മലയോരമേഖലയിലെ കൊച്ചു ഗ്രാമങ്ങൾ അഭിമാനത്തോടെ രാഷ്ട്രപതാകയേന്തി ഒരുങ്ങി നിൽക്കുന്നു …..

INDEPENDENCE DAY SPECIAL

“അർധ രാതിയിൽ സ്വാതന്ത്ര്യം ” അതെ ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ അർധ രാത്രിയിൽ ലഭിച്ച ആ സ്വാതന്ത്ര്യപുലരിയുടെ ഓർമ്മ പുതുക്കലിനെ വരവേൽക്കാൻ ഒരുങ്ങി ഇരുപ്പാണ് എല്ലാ ഭാരതീയരും.ഐക്യവും അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ചു സ്വാതന്ത്ര്യലബ്ധിയുടെ പുതിയ ഒരു ഏടിലേക്ക് അഭിമാനത്തോടെ ഇന്ത്യ പ്രവേശിക്കുകയാണ്. നാളെ നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്നുപറക്കുമ്പോൾ രാജ്യചരിത്രം അതിവിശിഷ്ടമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുന്നു. ‘ഇതാ, സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഇന്ത്യ’ എന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ നാം നേടിക്കഴിഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന അഭിമാനവും ഇതോടൊപ്പമുണ്ട്.

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് .പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും
ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രംഗത്തെത്തിയിരുന്നു. . ഇതിന്പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം പ്രധാനമന്ത്രി മാറ്റിയിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ് മോദി സ്വന്തം അക്കൗണ്ടുകളിലെ മുഖചിത്രമാക്കിയിട്ടുള്ളത്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിലാണ് രാജ്യം. തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

“രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ” ആണ് എന്ന് പറഞ്ഞ ഗാന്ധജിയുടെ വാക്കുകൾ അർത്ഥവത്താക്കുന്ന കാഴ്ചകൾ ആണ് മലയോരമേഖലയിലെ കൊച്ചു ഗ്രാമങ്ങളിലേക്ക് നോക്കുമ്പോൾ കാണാൻ സാധിക്കുന്നത് …അവിടെയെങ്ങും സ്വാതന്ത്രദിനാഘോഷത്തിന്റെ മാറ്റൊലികൾ അലയടിച്ചു തുടങ്ങി .
മൂവർണ്ണ കൊടിയും ,വള ,മാല ,തൊപ്പി,വസ്ത്രങ്ങൾ എല്ലാം ,ഇന്ത്യൻ പതാകയുടെ വർണ്ണക്കൂടിലേക്ക് മാറുന്ന ദൃശ്യ ഭംഗി തെരുവോര വിപണികളെ മനോഹരപൂരിതമാകുന്നു .
കലാലയങ്ങളും മൂവർണ്ണ തോരണങ്ങളിലും സ്റ്റിക്കറുകളിലും മനോഹരമായി ഒരുങ്ങി നിൽക്കുകയാണ് .ഇനി അവർ കാത്തിരിക്കുന്നത് ആ പുലരിക്കായാണ് . …

ചരിത്രത്തിന്റെ താളുകള്‍ മറിയ്ക്കുമ്പോള്‍
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ഇന്ന്. ചരിത്രത്തിലെ ഏറെ പ്രസക്തമായ ചില നിമിഷങ്ങളെ കുറിച്ച് നമുക്ക് അറിയാം.

1947 ഓഗസ്റ്റ് 15ാം തീയ്യതിയാണ് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിക്കപ്പെട്ട്‌ സ്വതന്ത്രമായത്. 1757ലെ പ്ലാസി യുദ്ധം വിജയിച്ചതു മുതലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അതുവഴി ബ്രിട്ടീഷുകാരും ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം 150 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ അവരുടെ അടിച്ചമര്‍ത്തലും ക്രൂരതയും നിറഞ്ഞ ഭരണത്തിനെതിരെ ധീരദേശാഭിമാനികളുടെ നേതൃത്വത്തില്‍ രാജ്യം പതിറ്റാണ്ടുകളോളം പോരാടി. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മുന്നില്‍ നിന്നും നയിച്ചു.

ശിപായി ലഹളയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് വഴിത്തിരിവാവുന്നത്. ഒടുവില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണത്തിന് മുട്ട് മടക്കി, 1947 ല്‍ ഇന്ത്യ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന്‍ നിന്ന് സ്വതന്ത്രയായി.
എല്ലാ വർഷവും രാജ്യം വിപുലമായ പരിപാടികളോടെ സ്വാതന്ത്രദിനം ആഘോഷിക്കാറുണ്ട് ഇത്തവണയും ആ സുവര്ണപ്രഭാതത്തിനായി കാത്തിരിക്കുകയാണ് രാജ്യം

error: Content is protected !!