പൈപ് ലൈൻ റോഡ് അടച്ച് ജല അതോറിറ്റി അധികൃതർ

തെങ്ങിലക്കടവ് പൈപ്പ്‌ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു .റോഡിനു കുറുകെ ഒള്ള പുത്തൻ കുളം തോടിന്റെ പാലം തകർന്നതോടെ ആണ് ജല അതോരിറ്റി അധികൃതരെത്തി റോഡ്‌ അടച്ചത് .അപായ സൂചന ബോർഡ് റോഡിലെ ഇരു ഭാഗങ്ങളിലും സ്ഥാപിച്ചു .കോഴിക്കോട് നഗരത്തിലേക്കും മെഡിക്കൽകോളേജിലേക്കും ശുന്ധ ജലം എത്തിക്കുന്നതിനുള്ള 900 എംഎം കാസറ്റ് അയൺ പൈപ്പ്ലൈനും പ്രാദേശിക ശുദ്ധ ജല പദ്ധതിയുടെ പൈപ്പ്ലൈനുകളും പലതിനോടെ അടിയുളുടെ ആണ് സ്ഥാപിച്ചത് .പാലം തോട്ടിലേക്ക് പതിക്കുന്നതോടെ പൈപ്പുകൾ തകർന്നടിയും .ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസംസി ട്ടി വി പ്രാദേശിക വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി .മഴക്കാലത്ത് പാലത്തിന്റെ അറ്റ കുറ്റ പണി സാധ്യമല്ല .കൂളിമാട് താത്തൂർ പൊയിൽ ഭാഗങ്ങളിൽ ഉള്ളവർ മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള ഹ്രസ്വ ദൂര പാതയായും പൈപ്പ്‌ലൈൻ റോഡിനെ ആശ്രയിക്കുന്നുണ്ട് .കോഴിക്കോട്ടെ പ്രധാന റോട്ടിലെ തെങ്ങിലക്കടവ് മുതൽ താത്തൂർപൊയിൽ വരെ തടസങ്ങൾ ഉണ്ടായാൽ ഗതാഗതം തിരിച്ചുവിടുന്നത് പൈപ്പ്‌ലൈൻ റോഡിലൂടെയാണ് .

error: Content is protected !!