കരിപ്പൂർ: ഒന്നര കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണ്ണം ഒളിച്ചുകടത്തിയത്.

error: Content is protected !!