
Report: News Desk
ഗോതമ്പറോഡ് :മുക്കം ഗോതമ്പറോട്ടിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ക്വോറിയിൽ നിന്നും ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ കെ എം സി ടി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.