
Report: Rafeeq Thottumukkam
ജലസേചനാവശ്യാർത്ഥം തൊണ്ടിമ്മൽ കടവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഡിസൈനിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു. നിലവിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയായിട്ടുണ്ട്. ഡിസൈനിങ് പ്രവൃത്തി നടന്നു വരുന്നു. ഇതിന്റെ ഭാഗമായാണ് സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയത്. ഡിസൈനിങ്ങിന് ശേഷംഡി പി ആർ തയ്യാറാക്കും.3 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാവുന്ന തരത്തിലാണ് ആർ സി ബി നിർമ്മാണം. രണ്ട് വരി പാതയും അപ്രോച്ച് റോഡും അടങ്ങുന്നതാണ് പദ്ധതി. ഇതോടൊപ്പം വിനോദസഞ്ചാരത്തിനുതകുന്ന തരത്തിലുള്ള പ്രവൃത്തികളും ചെയ്യും. ഏകദേശം 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഐ ഡി ആർ ബി ചീഫ് എഞ്ചിനീയർ ബിജു, സൂപ്രണ്ടിങ് എഞ്ചിനീയർ പ്രിയേഷ്,സൂപ്രണ്ടിങ് എഞ്ചിനീയർ ബാലകൃഷ്ണൻ, ജോ. ഡയറക്ടർ പ്രിജി,ഇറിഗേഷൻ എക്സി.എഞ്ചിനീയർ ഷാലു സുധാകരൻ,അസി.എഞ്ചിനീയർ ധീരജ്,ഓവർസിയർ അബ്ദു സലീം തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.