
Report: Rafeeq Thottumukkam
കോഴിക്കോട് : വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആശയാധിഷ്ഠിതമായ വിദ്യാഭ്യാസം കേരളത്തിലെങ്ങും ഉള്ള വിദ്യാർഥികൾക്ക് എത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി കൊണ്ട് ടാർഗറ്റിന്‍റെ പുതിയ സംരംഭമായ ടാർഗറ്റ് ലേണിങ് ആപ്പിന്‍റെ ഔദ്യോഗിക ലോഞ്ചിങ് കോഴിക്കോട് മലബാർ പാലസിൽ വച്ച് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ സാംബശിവറാവു നിർവഹിച്ചു .
അശരണരായ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിനു വേണ്ടി കോഴിക്കോട് ശിശു ക്ഷേമ വകുപ്പിന്റെ കീഴിലുള്ള 50 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ . ബീന ഫിലിപ്പ് നിർവഹിച്ചു. കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ആയിഷ എസിനെ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു ആദരിച്ചു. സി ഡബ്ലിയു സി മെബർ സ്മിത കെ ബി, മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ, സിപി ചെറിയ മുഹമ്മദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഷഹാസ് ചാലൂളി അധ്യക്ഷതവഹിച്ചു. സംജിത്ത് ചേപ്പാലി സ്വാഗതവും മുനീർ എംസി നന്ദിയും പറഞ്ഞു.