Report: Rejith Mavoor
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ആറ് പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, എം.എല്‍.എ ഫണ്ട്, ഫ്ളഡ് എന്നിവയില്‍ ഉള്‍പ്പെടുത്തി 25.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കൊളായി സ്കൂള്‍ റോഡ്, പാറോക്കണ്ടിയില്‍ പാട്യാടത്ത് റോഡ്,തിരുത്തിപള്ളി കല്ലറകോളനി റോഡ്, ഓവുങ്ങര തല്ലശ്ശേരി റോഡ്, തിരുത്തിപള്ളിപാത്ത് വേ, പടാളിയിൽ കലങ്ങോട്കുന്ന് റോഡ് എന്നിവയാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്.
മണ്ഡലത്തിലെ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച എട്ട് പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി എം.എല്‍.എ പറഞ്ഞു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍, മെമ്പര്‍മാരായ ജസീല ബഷീര്‍, ഷാജി ചോലക്കമീത്തല്‍,
ബൈജു ചോയിമഠത്തില്‍, പടാളിയില്‍ ബഷീര്‍, പി അഷ്റഫ് ഹാജി, എന്‍ വേണുഗോപാലന്‍ നായര്‍ സംസാരിച്ചു.