പരിമിതികളെ മറന്നു പറക്കു.. ;ഞങ്ങൾ ഒപ്പമുണ്ട് , ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ;കൊടിയത്തൂരിൽ ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മുക്കം : ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി കൊടിയത്തൂരിൽ ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു . ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കേരള സർക്കാർബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും ,അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും ലിന്റോ ജോസഫ് എം എൽ എ പറഞ്ഞു . കൊടിയത്തൂർ ചെറുവാടി ആസ്ഥാനമായി രൂപീകരിച്ച ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു , യോഗത്തിൽ അധ്യക്ഷയായി.ട്രസ്റ്റിന്റെ ഫണ്ട് സമാഹരണം അബ്ദുൽ ജബ്ബാർ എൻ പി യിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ടാണ്എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചത് . ട്രസ്റ്റിന്റെ പദ്ധതികൾ ജോൺസൺ തോട്ടുമുക്കം വിശദീകരിച്ചു.

ഭിന്നശേഷിക്കാരുടെ പഠന സൗകര്യം ,ചികിത്സാ സൗകര്യം ,ഉല്ലാസം , ജോലി ചെയാനും സ്വയം വരുമാന മാർഗം കണ്ടെത്താനുള്ള സൗകര്യം ,വാർത്തകൾ അറിയാനും അറിവിന്റെ ലോകത്തേക്ക് കടന്നുചെല്ലാനും എന്ന് വേണ്ട സാധാരണ ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ ജീവിതാവസാനം വരെ ഒരൊറ്റ കുടകീഴിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി .ട്രസ്റ്റിന് 13 അംഗ കമ്മിറ്റിയും ,നാല് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണുള്ളത് .

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ജി സീനത്ത്, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, കെ ടി ലത്തീഫ്, വൈത്തല അബൂബക്കർ, വാഹിദ് കൊളക്കാടൻ, കെ പി യു അലി, ഷബീർ ചെറുവാടി, ഷമീർ സി പി, യൂസഫ് കെ വി, കെ വി അബ്ദുല്ല, പി പി നജുമുദ്ധീൻ, തേലീരി അഷ്‌റഫ് , സി കെ അബ്ദുല്ല, ഹുസ്സൻകുട്ടി ടി ടി, മുഹമ്മദലി കെ പി എന്നിവർ സംസാരിച്ചു. ഷമീന എൻ പി സ്വാഗതവും സുരേഷ് കൈതക്കൽ നന്ദിയും പറഞ്ഞു.

error: Content is protected !!