
Report: Rejith Mavoor
മാവൂർ :മാവൂർ താത്തൂർ പൊയിലിലെ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം. 21 വോട്ടിനാണ് യു ഡി എഫിന്റ സ്ഥാനാർത്ഥി കെ സി വാസന്തി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ഇടതു മുന്നണിയുടെ സുനിൽ കുമാർ പുതുക്കുടിയെ പരാജയപ്പെടുത്തിയത്.
താത്തൂർ പൊയിലിലെ ഒന്നാം ബൂത്തിൽ 250 വോട്ടും രണ്ടാം ബൂത്തിൽ 276 വോട്ടും ആറ് പോസ്റ്റൽ വോട്ടുമടക്കം 532 വോട്ടാണ് കെ സി വാസന്തിക്ക് ലഭിച്ചത്.സുനിൽ കുമാറിന് 295 വോട്ട് ബൂത്ത് ഒന്നിലും 215 വോട്ട് ബൂത്ത് രണ്ടിലും ഒരു പോസ്റ്റൽ വോട്ടുമടക്കം 511 വോട്ടുകളും ലഭിച്ചു.
ബി ജെ പി യുടെ ചാലുമ്പാട്ടിൽ മുകുന്ദന് ആകെ ലഭിച്ചത് 31 വോട്ടാണ് . SDPI യുടെ എം ടി ഹംസക്ക് 11 വോട്ടും,സ്വതന്ത്രനായി മൽസരിച്ച അബ്ദുൽ റസാഖിന് ആറ് വോട്ടുകളുമാണ് നേടാനായത്.
പതിനൊന്നാം വാർഡായ താത്തൂർ പൊയിലിൽ യു ഡി എഫ് വിജയിച്ചതോടെ ആർ എം പി യുടെ ഒരു സീറ്റുൾപ്പെടെ പത്തു സീറ്റുകൾ യു ഡി എഫ് നായി.ഇടതു മുന്നണിക്ക്എട്ടു സീറ്റാണ് ലഭിച്ചത്. താത്തൂർ പൊയിൽ വാർഡിൽ വിജയിച്ചതോടെ യു ഡി എഫ് പ്രവർത്തകർ മാവൂർ അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി