
Report: Rafeeq Thottumukkam
മുക്കം: കുന്നമംഗലം ആർ ഇ സി റോഡിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം യുവതി 8 അടി താഴ്ചയിലേക്ക് വീണു. ചെത്തുകടവ് പാലത്തിന് സമീപം കലുങ്ക് നിർമ്മാണത്തിനുള്ള കുഴിയിലേക്ക് ആണ് കൂടരഞ്ഞി സ്വദേശി വീണത്. ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വണ്ണം വീതി കുറവായതിനാൽ കിലോമീറ്ററോളം ദൂരം ബ്ലോക്കാണ്. കലുങ്കിന് വർക്ക് നടക്കുന്ന ഭാഗത്ത് ബാരിക്കേഡ് സ്ഥാപിക്കുകയോ സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടില്ല.
മുക്കം ഫയർ ഫോഴ്സ് ജീവനക്കാരും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്നസിവിൽ ഡിഫെൻസ് അംഗങ്ങളും യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.REC റോഡിൽ പലഭാഗങ്ങളിലായി അശാസ്ത്രീയമായ രീതിയിൽ ആണ് വർക്കുകൾ നടക്കുന്നതെങ്കിലും വളരെ കാലതാമസം എടുത്താണ് പണികൾ പൂർത്തീകരിക്കുന്നത്.റോഡ് പണി തുടങ്ങിയിട്ട് 2 വർഷമാകാറായെങ്കിലും തുടക്കത്തിൽ തന്നെ റോഡ് പണിയിൽ ക്രമക്കേട് ചുണ്ടി കാണിച്ച്നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ട്