
Report: c.Fasal Babu
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കുളങ്ങരയിൽ ഒരാൾക്ക് വെട്ടേറ്റു.കൊടിയത്തൂർ സ്വദേശി സിയാഉൽ ഹഖിനാണ് വെട്ടേറ്റത്.പിന്നിൽ ക്വട്ടേഷൻ സംഘമെന്നാനാണ് സൂചന.
ഇയാളെ ഗുരുതര പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പകൽ 9.30 ഓടെയാണ് സംഭവം.രണ്ടു വാഹനങ്ങളിലായി എത്തിയവരാണ് വെട്ടി പരിക്കേൽപ്പിച്ചത്.സംഘത്തിലെ ഒരാളെ പോലീസ് അതി സാഹസികമായി പിടികൂടി.വെട്ടിപ്പരിക്കേൽപ്പിച്ച വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. കൂടത്തായി സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം.സാമ്പത്തിക ഇടപാടിന്റെ ഭാഗമായാണ് അക്രമണമെന്നാണ് പ്രാഥമിക നിഗമനം.