
മുക്കം: കോവിഡ് കാലത്തെ സുരക്ഷ മുൻനിർത്തി ബാങ്കുകളിലെയും അക്ഷയ സെന്ററിലെയും മറ്റു ഇ-സേവാ കേന്ദ്രങ്ങളിലെയും തിരക്ക് ഒഴിവാക്കാൻ സഹായകമാകുന്ന ഫിനോ എ.ടി.എമ്മിന് കാരശ്ശേരിയിൽ തുടക്കമായി. ബി.പി.സി.എൽ പമ്പുകൾ വഴി നടപ്പാക്കുന്ന സംവിധാനം നോർത്ത് കാരശ്ശേരി കെ.സി.കെ പമ്പിൽ ടെറിട്ടറി മാനേജർ മനോജ് കണ്ണാരിൽ ഉദ്ഘാടനം ചെയ്തു.
കെ.സി.കെ പമ്പ് ഉടമ ലിനീഷ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ക്യൂ ഇല്ലാത്ത എ.ടി.എം സൗകര്യം, ലോൺ റീപേയ്മെന്റ്, കറന്റ്, വാട്ടർ, ടെലിഫോൺ, മൊബൈൽ ബില്ലുകൾ അടക്കാനും മണി ട്രാൻസ്ഫർ, ഇൻഷുറൻസ് എന്നിങ്ങനെ നിരവധി സർവീസുകളും ഫിനോ ബാങ്കിങ് സർവ്വീസിൽ ലഭ്യമാണ്. ചടങ്ങിൽ സീനിയർ മാനേജർ മായങ്ക് അഗർവാൾ പദ്ധതി വിശദീകരിച്ചു. സെയിൽസ് ഓഫീസർ വിജയ് സിദ്ധി ആദ്യ കാർഡു വിതരണം നിർവഹിച്ചു. ജുനൈദ് കെ റഹ്മാൻ നന്ദി പറഞ്ഞു.