ഐ.ടി.ഐ നിർമാണം നടത്തുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത്; ആക്ഷൻ കമ്മറ്റി

Report: News Desk

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പാലക്കടവ് വാർഡിൽ ചെപ്രദായി പാറയിൽ ഐ ടി ഐ യുടെ നിർമാണം തുടങ്ങുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത് എന്ന് പരിസര വാസികളുടെ റോഡ് സംരക്ഷണത്തിനുള്ള ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു

നിലവിൽ ഇവിടെ പഞ്ചായത്തിന്റെ ആസ്തിയിലുള്ള 8 മീറ്റർ റോഡ് പരിസരവാസികളും അമ്പലത്തിലേക്ക് പോകുന്നവരും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ പാറക്ക് ചുറ്റും താമസിക്കുന്നവർ ഓരോ ഭാഗത്തേക്കും റോഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന ആളുകൾക്കും, അമ്പലത്തിലേക്കും ഉള്ള വഴികൾ തീരുമാനമാക്കി തരണമെന്നു ആവശ്യപ്പെട്ട് പരിസര വാസികൾ കമ്മറ്റി ചേർന്ന് ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു.

പഞ്ചായത്ത് ബോർഡ് ചേർന്ന് ഈ വിഷയത്തിൽ ഉപസമിതിയെ നിയോഗിക്കുകയും കലക്റ്റർക്ക്‌ റിപ്പോർട്ട് കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തിതു.പരിസരവാസികളുടെ റോഡിന്റെ വിഷയങ്ങൾ തീർന്നതിനു ശേഷം ഐ ടി ഐ നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനം നടത്താൻ പാടുള്ളുവെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.പ്രകാശൻ ചെങ്ങോത്ത്‌, ബേബി ചേട്ടാനിയിൽ , സുജൻ കുമാർ വാവോലിൽ , പി ജി രഘുനാഥ് പുത്തൻ പുരയിൽ, ഉണ്ണി ഇടവലത്ത് എന്നിവർ സംസാരിച്ചു .

error: Content is protected !!