കൊച്ചു കുട്ടിയുടെ വലിയ മനസിന്റെ വാർത്ത കണ്ട പ്രവാസികളുടെ വക സൈക്കിൾ വീട്ടിൽ എത്തിച്ചു

കൂടരഞ്ഞി: അന്ധനായ കലാകാരൻ ജോണിയുടെ വാർത്ത CTV പുറത്തു വിട്ടതിനു പിന്നാലെ നിരവധി സഹായവുമായി ആദ്യം എത്തിയത് ചുണ്ടത്തുപൊയിൽ GOV UP സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആയ മുഹമ്മദ് ഇഷാൻ ആണ്. സൈക്കിൾ വാങ്ങുന്നതിനു വേണ്ടി ഒരുക്കൂട്ടി വെച്ച നാണയത്തുട്ടുകൾ ഇഷാൻ ജോണിക്ക് കൈമാറുകയായിരുന്നു .ഇതറിഞ്ഞ  മരഞ്ചാട്ടിയിലെ  “കുബൂസിനെ പ്രണയിക്കുന്നവർ” എന്ന വാട്ട്സ്ആപ്പ്  കൂട്ടായിമയിലെ പ്രവാസി മലയാളികൾ  ഇഷാന്  സൈക്കിൾ നൽകുകയായിരുന്നു. 
ഷഫീഖ് മുല്ലപ്പള്ളി, വാഹിദ്, അബ്ബാസ്, സിദ്ദിഖ് വെള്ളെങ്ങര, സുബൈർ എന്നിവരാണ് സൈക്കിൾ വാങ്ങാൻ മുൻകൈ എടുത്തത്. 
വാർത്ത വന്നതിനു ശേഷം നിരവധി പേർ തങ്ങൾക്ക് സൈക്കിൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും എല്ലാം നിരസിക്കുകയായിയുന്നു. പിന്നീട് പ്രവാസി കൂട്ടായ്മ സൈക്കിൾ വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു. 
ഏറെ ആഗ്രഹിച്ച ഒരു സൈക്കിൾ മുറ്റത്തെത്തിയപ്പോൾ സന്തോഷം അടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇഷാൻ.

error: Content is protected !!
%d bloggers like this: