ഗ്രാസിം മാനേജ്മെൻ്റിൽ നിന്നും സർക്കാറുകളിൽ നിന്നും നേരിടുന്ന അനീതിക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

Report: Rejith Mavoor

രണ്ട് പതിറ്റാണ്ട് കാലത്തോളം മാവൂരിലെ ജനങ്ങൾ ഗ്രാസിം മാനേജ്മെൻ്റിൽ നിന്നും സർക്കാറുകളിൽ നിന്നും നേരിടുന്ന കടുത്ത അനീതിക്കെതിരെ മാവൂരിൻ്റെ മനസാക്ഷിയെ വിളിച്ചുണർത്താൻ എന്ന പേരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മാവൂർ മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ മാവൂർ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം നാലര മണിക്ക് മാവൂർ അങ്ങാടിയിലാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു. ഗ്രാസിം ഫാക്റ്ററി ഇല്ലാതായിട്ട് 21 വർഷം പിന്നിട്ടു. ഇതുവരെ പുതിയ പദ്ധതിക്കായി ഒരു നീക്കങ്ങളും മനേജ്മെൻ്റിൻ്റെ പക്കൽ നിന്നും ഉണ്ടായിട്ടില്ല. ഫാക്റ്ററി ഇല്ലാതായശേഷം നിരവധി തിരഞ്ഞെടുപ്പുകൾ നടന്നു.

ഒരു തിരഞ്ഞെടുപ്പിൽ പോലും രാഷ്ട്രീയക്കാർ മാവൂരിലെ പ്രധാന വിഷയം ചർച്ചയാക്കുന്നില്ല. അതു കൊണ്ടു തന്നെ വ്യവസായത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഇനി മാവൂരിലെ ജനങ്ങൾ തയ്യാറല്ലെന്ന മുന്നറിയിപ്പ് നൽകാനും കൂടിയാണ് ഈ പ്രതിക്ഷേധമെന്നും ഭാവിയിൽ ശക്തമായ ജനകീയ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവർ മുന്നറിയിപ്പു നൽകി.വാർത്താ സമ്മേളനത്തിൽ മാവൂർ മർച്ചൻ്റ് അസോസിയേഷൻ ഭാരവഹികളായ വി.കെ അബ്ദുൽ റസാഖ്,കെ.എസ് രാമമൂർത്തി, കെ.വി.സാഹിർ, ഫൈസൽ ചിറ്റടി തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!