മുക്കം :കൊടിയത്തൂരിലെ ഒരു കൂട്ടം അധ്യാപകരും സർക്കാർ ജീവനക്കാരും സജീവ കർഷകർ കൂടിയാണിപ്പോൾ .ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗ്ഗനൈസേഷൻ ൻ്റെ കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയിലെ അംഗങ്ങളാണ് വീണ്ടുംമണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങുന്നത്. ചെറുവാടി പുഞ്ചപ്പാടത്തെ നെൽകൃഷിക്ക് ശേഷംഇപ്പോൾ പന്നിക്കോട് പഴംപറമ്പിൽ രണ്ടര ഏക്കർ സ്ഥലത്ത് ഇവർ സമ്മിശ്ര കൃഷിക്കാണ്തുടക്കമിട്ടിട്ടുള്ളത്.
സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി സഹകരിച്ചാണ് കൃഷി. കാർഷിക മേഖലയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾക്കൊപ്പം ചേർന്നാണ് അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ രണ്ടര ഏക്കർ സ്ഥലത്ത് സമ്മിശ്രകൃഷി പദ്ധതിക്ക് തുടക്കമിട്ടത്.കപ്പ, ചേന, ചേമ്പ്, കൂർക്ക, മഞ്ഞൾ, ഇഞ്ചി, പച്ചക്കറി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.സാദിഖലി കൊളക്കാടനാണ് പദ്ധതിക്കാവശ്യമായ സ്ഥലം വിട്ട് നൽകിയത്. ചെറുവാടി പുഞ്ചപ്പാടത്ത് മൂന്ന് ഏക്കർ സ്ഥലത്ത് നിന്ന് വിഷരഹിതമായി നാല് ടൺ നെല്ല് ഉല്പാദിപ്പിച്ച് അരിയും അവിലും ഉൾപ്പെടെയുള്ള ഉല്പന്നങ്ങളാക്കി വിതരണം ചെയ്ത അനുഭവത്തിൽ ന ഇവർ കാർഷിക രംഗത്തും കാലുറപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തരിശ് രഹിത കൊടിയത്തൂരെന്ന ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിനൊപ്പം ചേർന്ന്ജീവനക്കാരുടെയും അധ്യാപകരുടെയും മുഴുവൻ വീടുകളിലും പൂർണ്ണമായും തരിശ് രഹിതമാക്കി കൃഷി ചെയ്യാനുള്ള പ്രവർത്തനങ്ങളും ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഇതോടൊപ്പം നടന്നു വരുന്നുണ്ട്.
മുഹമ്മദ് പന്നിക്കോട്,എ.അനിൽകുമാർ, ഷമേജ് പന്നിക്കോട്, ഹാഫിസ് ചേറ്റൂർ, വിജീഷ് കവിലട, കെ.കെ.അലി ഹസ്സൻ, അനുരാജ് ,ചന്ദ്രൻ കാരാളിപ്പറമ്പ്,അബദുസ്സമദ് പൊറ്റമ്മൽ, ബഷീർ നെച്ചിക്കാട്, ഷെല്ലി ജോൺ, ഉണ്ണികൃഷണൻ കോട്ടമ്മൽ, സജ്ന സുൽഫീക്കർ കാരക്കുറ്റി, രമ്യ സുമോദ് തുടങ്ങിയവരാണ് നേതൃത്വം കൃഷിക്ക്നൽകുന്നത്. സമ്മിശ്ര കൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി. അബ്ദുല്ല നിർവ്വഹിച്ചു.ചടങ്ങിൽ നസീർ മണക്കാടിയിൽ അധ്യക്ഷനായി. പ്രശാന്ത് കൊടിയത്തൂർ, പി.സി മുജീബ് , പി.പി.അസ് ലം സംസാരിച്ചു