
CTV യിൽ പുതുതായി ആരംഭിക്കുന്ന സകലകല ടാലൻറ് ഷോയുടെ ഓഡിഷൻ CTV ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മലബാറിലെ വിവിധ കലാപ്രതിഭകളെ കണ്ടെത്താനുള്ള പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നും നിരവധി കലാകാരൻമാർ പങ്കെടുത്തു. ഒഡിഷനിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുതവരും സിനിമാ കോമഡി താരങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്ന ഈ പരിപാടി മലബാർ മേഖലയിലെ കലാകാരന്മാരെ കണ്ടെത്തി മുൻപോട്ടു കൊണ്ടുവരാനുള്ള വേദിയാണ്.
12 എപ്പിസോഡുകളായി 3 മാസത്തേക്കായുള്ള സകലകല എന്ന ടാലൻറ് ഷോ നവംബർ ആദ്യ വാരത്തോടെത്തോടെയാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യെക്തികളെ ഓരോ എപ്പിസോഡ്കളിലും ആദരിക്കും
സിനിമ പിന്നണി രംഗത്ത് നിന്നുള്ള ശരത് കുമാറിന്റെയും ജോസഫ് കുരുമ്പന്റെയും സംവിധാനത്തിൽ ഒരുങ്ങുന്ന സകലകലയുടെ പ്രധാന പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ്.
ഇൻസ്പയർ ബിസിനസ് ഗ്രൂപ്പ്. ചോക്കോ പാരഡൈസ് , ലൈക്ക് ബ്യുട്ടിക്ക്, ഹാർട്ടണിക്ക കോക്കനട്ട് ഓയിൽ എന്നിവർ സഹ പ്രായോജകരാണ്.
സതീഷ് കലാഭവൻ,സുധീഷ് തിരുവമ്പാടി, ശ്രീകേഷ് അമ്പാടി, ആരതി എ ആർ, നിഷാന്ത് തിരുവമ്പാടി അശ്വിൻ വിജയൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരാണ് ഇ ഷോയുടെ ഗ്രൂമേഴ്സായി എത്തുന്നത്. പരിപാടിയുടെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി റഫീഖ് തോട്ടുമുക്കം നിർവഹിക്കും.