
Local News
ലോകം മുഴുവൻ കോവിഡ് 19ൻ്റെ ഒന്നാം ഘട്ടം മനുഷ്യരാശിയെ ഭയപ്പെടുത്തിയപ്പോഴും വലിയ ആഘാതമേൽപ്പിക്കാതെ ഭാരതം കോവിഡിനെ തരണം ചെയ്തതിന് പിന്നാലെയാണ് ഒരു കൊടുംങ്കാറ്റുപോലെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായി നമുക്ക് മുമ്പിലെത്തിയത്. വാക്സിനേഷനെടുത്താൽ മാത്രമേ സുരക്ഷിതരാകൂയെന്ന സർക്കാർ നിർദേശം പാലിക്കുവാൻ 45 വയസ്സിന് മുകളിലുള്ളവർ തയ്യാറായപ്പോഴും ‘ഓൺലൈൻ രജിസ്ട്രേഷൻ അറിയാത്തവർ, സ്വന്തമായി ഫോൺ ഇല്ലാത്തവർ, OTP യും മെസ്സേജും പരിശോധിക്കാൻ അറിയാത്ത പ്രായമായവർ രോഗികൾ പരസഹായമില്ലാത്തവർ എന്നിവർക്ക് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയത് കൊടുക്കുവാൻ മുക്കം ഗവ: സി.എച്ച് സി.ക്ക് മുമ്പിൽ ഒരു മാസക്കാലമായി ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ച് മാതൃകയായി മുക്കം അക്ഷയ ശ്രീ റിജിയണൽ ഫെഡറേഷൻ. രാഷ്ട്രീയ പാർട്ടികളും സംഘടനകളും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എല്ലാം മറന്ന് പ്രവർത്തിച്ചപ്പോൾ 2021 എപ്രിൽ ഒന്ന് മുതൽ ഒരു മാസക്കാലമായി രാവിലെ 7.30 മുതൽ രജിസ്ട്രേഷനെത്തുന്ന അവസാന ആളെ വരെ വേണ്ട നിർദേശങ്ങളും ഫോൺ നമ്പറും നൽകി ആത്മവിശ്വാസം നൽകി സേവന രംഗത്ത് മാതൃകയാകുകയാണ് അക്ഷയ ശ്രീ ഭാരവാഹികൾ. 1500 ലധികം പേർക്ക് രജിസ്ട്രേഷൻ ചെയതു കൊടുക്കുക മാത്രമല്ല അവർക്ക് രണ്ടാം ഡോസ് എടുക്കുവാനുള്ള ദിവസം വാട്സ് അപ്പ് വഴി അറിയിക്കാനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമവും പ്രശംസനീയമാണ്. കോവിഡിൻ്റെ അതിവ്യാപന സമയത്തും നര സേവനാരായണ സേവ’മാധവ സേവ, മാനവ സേവ എന്ന ആപ്ത വാക്യം കർമ്മപഥത്തിലെത്തിക്കുകയാണ് അക്ഷയ ശ്രീ.
ഒരു മാസമായി ഇതിന് നേതൃത്വം നൽകുന്ന ശിവദാസൻ കലുർ ,എം .ഇ രാജൻ,
എ ഗോപിനാഥൻ.എം.സി.സുകുമാരൻ, ‘ശശി വെണ്ണക്കോട്, ബാലകൃഷ്ണൻ നടകിൽ, ഏകനാഥ് കുറ്റിപ്പാല, ആനന്ദൻ ഓടമണ്ണിൽ, ശ്രീ കുട്ടൻ, ഉണ്ണികുട്ടൻ തsപ്പറമ്പ് ,ജിഷ്ണു കാഞ്ഞിരമൂഴി, ഷാൻ തൊണ്ടിന്മൽ, എം.ശശി മുക്കം, ഇവരെക്കെ മനസ്സകൊണ്ടങ്കിലും അഭിനന്ദിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.