കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ബി എൽ ഒ മാരുടെ സംഗമം നടന്നു

Local News

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഖമമായി നടന്നെങ്കിലും
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ബൂത്ത് ലവൽ ഓഫീസർമാരുടെ
പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായിട്ടില്ല. തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയിട്ടും ബി.എൽ.ഒ.മാരുടെ
പ്രയാസങ്ങൾക്ക് പരിഹാരമില്ലാത്തതാണ് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ബി.എൽ.ഒ.മാരുടെ കൂടി ചേരലിന് ഇടയാക്കിയത്.പെരുവയൽ സെൻ്റ് സേവിയോ യു പി സ്കൂളിലാണ് ബി.എൽ.ഒ.മാരുടെ സംഗമം നടന്നത്.
സംഗമത്തിൽ മണ്ഡലത്തിലെ ഓരോ ബൂത്തുകളിൽ നിന്നും നേരിട്ട പ്രതിസന്ധികളും പ്രയാസങ്ങളും ചർച്ചയായി.പെരുവയൽ ഗ്രാമ പഞ്ചായത്തംഗം വിനോദ് എളവന സംഗമം ഉൽഘാടനം ചെയ്തു.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുപ്പിൽ ഏറെ ജോലി ഭാരമുള്ള വിഭാഗമായിരുന്നു BL0 മാർ. എന്നാൽ ഇവർക്കുള്ളപ്രതിഫലത്തെ പറ്റി വ്യക്തമായ ഒരു കാര്യവും പരാമർശിച്ചിരുന്നില്ല.
നൂറ് കണക്കിന് പുതിയ അപേക്ഷകരെ ഉൾപ്പെടുത്താനും ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും 80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ടിനു വേണ്ട
കാര്യങ്ങൾ ഉൾപ്പെടെയുള്ളവ ചെയ്തതും BLOമാരാണ്.
കൂടാതെ റൂട്ട് ലവൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയതും BL O മാരെയാണ്.
തിരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തുകളിലും വ്യക്തിപരമായി പോലും അധിക്ഷേപം നേരിട്ടെന്ന് സംഗമത്തിനെത്തിയ BL O മാർ പരാതിപ്പെട്ടു.
ഇതിനു പുറമെ ബി.എൽ.ഒ മാരുടെ പ്രവർത്തനമേഖലയെ പറ്റി
കൃത്യമായി പ്രതിപാതിക്കാത്തതും
തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്.
ഇത്തവണ ബി.എൽ ഒ.മാരെ അവസാനം ഏൽപ്പിച്ച ജോലി പോളിംഗ് ദിവസം വാഹനം ആവശ്യമായ ഭിന്നശേഷിക്കാരുടെ പേര് നൽകുക എന്നതായിരുന്നു. അതിനും പ്രതിഫലം നിശ്ചയിച്ചിട്ടില്ലെന്നാണ് BLOമാരുടെ പരാതി.

error: Content is protected !!