സോഷ്യൽ മീഡിയ കീഴടക്കി; വൃദ്ധിക്കുട്ടി

Entertainment Desk

നിരവധി പേരാണ് ഇപ്പൊൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്, അത്തരത്തിൽ അടുത്തിടെ സൈബറിടം ഏറ്റെടുത്തത് കുട്ടിത്താരം വൃദ്ധിയുടെ കിടിലൻ നൃത്തച്ചുവടുകളായിരുന്നു.
സോഷ്യൽ മീഡിയ വഴി പങ്ക് വച്ച ഒരു ഡാൻസിലൂടെയാണ് വൃദ്ധി ശ്രദ്ധനേടിയത് . മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലൻ ആയി എത്തിയ നടൻഅഖിൽ ആനന്ദിൻ്റെ വിവാഹച്ചടങ്ങിനെത്തിയപ്പോഴാണ് വൃദ്ധി ക്യാമറക്കണ്ണുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.പ്രേക്ഷക പ്രീതി ഏറെ ലഭിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിൽ അടുത്ത കാലത്ത് എത്തിയ സുന്ദരി കുട്ടിയാണ് വൃദ്ധികുട്ടി.

അല്ലു അർജുനെ കാണിച്ചു തരാമെന്ന അച്ഛൻ്റെ വാക്ക് വിശ്വസിച്ച് ആണ് ഒരു അല്ലു ഫാൻ കൂടിയായ 5 വയസ്സുകാരി ഉത്സാഹത്തോടെ സീരിയൽ സെറ്റിലെത്തുന്നത്. സീരിയലിൽ അഭിനയിച്ചാൽ തൻ്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയിൽ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും വൃദ്ധി തുടങ്ങുന്നത്. അതിനു പിന്നാലെ വൃദ്ധിയുടെ ചിത്രങ്ങളും വൈറലായി .ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളായ വൃദ്ധി എളമക്കര ശ്രീശങ്കര സ്കൂളിൽ യൂകെജി വിദ്യാർത്ഥിനിയാണ്.

error: Content is protected !!