വോട്ട് ചെയ്ത് വീട്ടിൽ പോകുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Report: News Desk

കോഴിക്കോട്:തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടർ കുഴഞ്ഞു വീണു മരിച്ചു.ബേപ്പൂർ സ്വദേശിനി ബേബി(62)യാണ് മരിച്ചത്.ഹൃദയാഘാതം മൂലം ആണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.സ്കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു.

error: Content is protected !!