ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

Report: Web Desk

ചെ​ങ്ങ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച ഇ​ന്നോ​വ​യി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ന്ന സ്ത്രീ ​ഓ​ടി​ച്ച വാ​ഗ​ണ്‍ ആ​ര്‍ കാ​ര്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

എം.​സി റോ​ഡി​ല്‍ അ​ടൂ​ര്‍ ഏ​നാ​ത്ത്, വ​ട​ക്കേ​ട​ത്ത് കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ച്ചയ്​ക്ക്​ 2.30-ഓ​ടെ ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​നും നി​ല​വി​ല്‍ കൗ​ണ്‍​സി​ല​റു​മാ​യ കെ. ​ഷി​ബു രാ​ജ​നും ഇ​പ്പോ​ഴ​ത്തെ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഗോ​പു പു​ത്ത​ന്‍​മ​ഠ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​കു​ന്ന വ​ഴി അ​പ​ക​ടം കാണുകയും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് എ​ത്തി​ക്കുകയും ചെയ്തു. വ​ല​തു കാ​ലിന്‍റെ മു​ട്ടി​ന് ചെ​റി​യ ര​ണ്ട് മു​റി​വു​ണ്ട്.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദിയില്‍ ഉമ്മന്‍ചാണ്ടിയെത്തിയിരുന്നു. തലസ്ഥാനത്തെ പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം കോട്ടയത്തേക്ക് പോവുകയായിരുന്നെന്നാണ് റിപോര്‍ട്ട്.

error: Content is protected !!