
Report: Web Desk
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച ഇന്നോവയില്‍ മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗണ്‍ ആര് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
എം.സി റോഡില്‍ അടൂര്‍ ഏനാത്ത്, വടക്കേടത്ത് കാവിലായിരുന്നു അപകടം. ഉച്ചയ്ക്ക് 2.30-ഓടെ ചെങ്ങന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും നിലവില്‍ കൗണ്‍സിലറുമായ കെ. ഷിബു രാജനും ഇപ്പോഴത്തെ വൈസ് ചെയര്മാന് ഗോപു പുത്തന്‍മഠത്തിലും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി അപകടം കാണുകയും ഉമ്മന്‍ ചാണ്ടിയെ ഇവരുടെ വാഹനത്തില്‍ കോട്ടയം ചിങ്ങവനത്ത് എത്തിക്കുകയും ചെയ്തു. വലതു കാലിന്റെ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ട്.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദിയില്‍ ഉമ്മന്ചാണ്ടിയെത്തിയിരുന്നു. തലസ്ഥാനത്തെ പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം കോട്ടയത്തേക്ക് പോവുകയായിരുന്നെന്നാണ് റിപോര്‍ട്ട്.