
Report: Web Desk
തൃശൂർ ശ്രീനാരായണപുരത്ത് യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. സ്കൂട്ടറും, പ്രചാരണ വസ്തുക്കളും മറ്റും തീയിട്ട് നശിപ്പിക്കുകയായിരുന്നു. ആക്രമണം തൃശൂർ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയാണ്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.സംഭവത്തിന് പിന്നിൽ എൽ ഡി എഫ് ആണെന്ന് വാണി പ്രയാഗ് ആരോപിച്ചു.