
Local News
തെങ്ങിലക്കടവിലെ ഗ്രാമ വനത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി പരിശീലന ക്ലാസ് നടത്തി . പoന കാര്യങ്ങൾക്കു വേണ്ടിയല്ല പരിശീലനം. തളർന്നവർക്ക് താങ്ങാവാനാണ് ഇവർ ഒത്തുകൂടിയത്. മാവൂർ സാന്ത്വനം പെയിൻ ആൻ്റ് പാലിയേറ്റീവിന് കീഴിലെ സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്പാ ലിയേറ്റീവ് കെയറിലെ പുതിയ അംഗങ്ങൾക്കാണ് പരിശീലനം. രോഗീപരിചരണവും, പ്രാഥമിക ചികിൽസാ പരിശീലനവുമാണ് നൽകുന്നത്. മുപ്പത് പേരാണ് പാലിയേറ്റീവ് പ്രവർത്തനത്തിന് സന്നദ്ധരായി പരിശീലനത്തിനെത്തിയത്. ഫിസിയോ തെറാപ്പിസ്റ്റായ ആർദ്രയും, സ്റ്റുഡൻ്റ്സ് ഇനിഷ്യേറ്റീവ് കെയറിൻ്റെ മാവൂർ യൂണിറ്റ് കോഡിനേറ്റർ ഹംസത്ത് ലിബാനും പരിശീലന ക്ലാസെടുത്തു.
പുതിയൊരനുഭവമായിരുന്നു സേവന സന്നദ്ധരായെത്തിയവർക്ക്. ഗ്രാമ വനത്തിലെ പരിശീലനം
ഇനി എന്നുമുണ്ടാകും രോഗികൾക്ക് ആശ്വാസമാകാനും, തളർന്നവർക്ക് കരുതലാവാനും. പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ എന്നുറപ്പിച്ചാണ് പരിശീലനത്തിൽ പങ്കെടുത്ത ഓരോരുത്തരും പിരിഞ്ഞത്.