സമൂഹമാധ്യമങ്ങളിലൂടെയുള്ള സ്വകാര്യതാ ലംഘനം തടയണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു

വ്യക്തികളുടെ സ്വകാര്യതാ ലംഘനത്തിന് കാരണമാകുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെല​ഗ്രാം എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്ന സന്ദേശങ്ങൾ തടയേണ്ടത് ​ഗൗരവമായി പരി​ഗണിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാകുമോ എന്ന് കോടതി ചോദിച്ചു. മോര്‍ഫിങ്ങ് ചിത്രങ്ങളും, അശ്ലീല സ്വഭാവമുള്ള വീഡിയോ സന്ദേശങ്ങളും ഉള്‍പ്പടെ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.

error: Content is protected !!