സാമൂഹിക സുരക്ഷാ പെൻഷൻകാർ രേഖകൾ ഹാജരാക്കണം

Local News

മുക്കം നഗരസഭയിൽ ബാങ്ക് എക്കൗണ്ട് വഴി വാർദ്ധക്യ കാല , വികലാംഗ, വിധവ പെൻഷനുകൾ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ കൈ പറ്റുന്നവർ 10 ദിവസത്തിനകം തങ്ങൾ ബിപിഎൽ ലിസ്റ്റിൽ ഉൾപെട്ടവരാണെന്ന രേഖ നഗരസഭയിൽ ഹാജരാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തങ്ങളുടെ പേര് ഉൾപെട്ട റേഷൻ കാർഡോ , തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയോ, ഇതിന് അടിസ്ഥാന രേഖയോ ഇതിന് ഉപയോഗിക്കാവുന്നതാണ് എന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.

error: Content is protected !!