പീഡനശ്രമം തടയാൻ ശ്രമിച്ച യുവതിയെ കുളത്തിൽ മുക്കിക്കൊന്ന് കത്തിച്ചു; 19കാരന്‍ അറസ്റ്റില്‍

ഒരാഴ്ച മുൻപു കാണാതായ യുവതിയെ തിരുവള്ളൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുമ്മിഡിപൂണ്ടിയിൽ താമസിച്ചിരുന്ന പ്രിയങ്കയെ (35) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 18 മുതൽ പ്രിയങ്കയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേർ ചേർന്നു കൊലപ്പെടുത്തിയതായി കണ്ടെത്തി. കുളത്തിൽ മുക്കിക്കൊന്നതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയുടെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിനിടെ നടന്ന പീഡനശ്രമം ചെറുത്തതാണു കൊലയ്ക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പാർട്ടിയിൽ പങ്കെടുത്ത മറ്റു മൂന്നു പേർക്കുള്ള തിരച്ചിൽ തുടരുന്നു.

error: Content is protected !!