മികച്ച കർഷകനായ രജീഷ് പൂച്ചോത്തിയിലിനെ ആദരിച്ചു

Local News

കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയ യുവ കർഷകനെ ആദരിച്ചു. കാരശ്ശേരി എച്ച്.എൻ.സി കെ എം എയുപി സ്കൂൾ പി ടി എ ഭാരവാഹിയും മികച്ച കർഷകനുമായ രജീഷ് പൂച്ചോത്തിയിലിനെ പിടി എ കമ്മിറ്റിയും അധ്യാപകരും ചേർന്നാണ് ആദരിച്ചത്.
‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ചിരുന്ന ജൈവ പച്ചക്കറി തോട്ടത്തിന് നേതൃത്വം കൊടുത്തത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതു തലമുറക്ക് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുതിർന്ന അധ്യാപകൻ എൻ.എ അബ്ദുസ്സലാം പൊന്നാട അണിയിച്ചു. പി ടി എ പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി പി.യു. ഷാഹിർ , പി ടി എ വൈസ് പ്രസിഡണ്ട് ആരിഫ സത്താർ , ടി.പി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!