
Web Desk
തമിഴ്നാട്ടിൽ പെട്രോൾ വില കുറച്ചു . ലീറ്ററിന് മൂന്ന് രൂപ കുറയ്ക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ധനമന്ത്രിപളനിവേൽ ത്യാഗരാജൻ പറഞ്ഞു. തീരുമാനത്തിലൂടെ 1,160 കോടി രൂപയുടെ നഷ്ടം തമിഴ്നാട് സർക്കാരിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച 2021–22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. മണ്ഡല വികസനത്തിനായുള്ള എംഎൽഎ ഫണ്ട് മൂന്ന് കോടിയാക്കി ഉയർത്തി. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വർധിപ്പിച്ചു. 2021 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന. കായിക, യുവജന വികസനത്തിനായി 225.62 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി അറിയിച്ചു.