ലോകശ്രദ്ധ നേടി മൂർക്കനാട് സ്കൂൾ

മലപ്പുറം ജില്ലയിലെ മൂർക്കനാട് എ.ഇ.എം.യു.പി സ്കൂൾ ഇന്ന് ലോകത്താകെ ചർച്ചയായിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്വീകരിച്ച വ്യത്യസ്ഥ ശൈലിയെ ഇവരെ പ്രശസ്തമാക്കിയത്. സാങ്കേതികതയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ നടക്കുന്നത്.സിന്ദു ടീച്ചറുടെ ഓൺലൈൻ ക്ലാസിനിടയിൽ ഒരാനകയറിവരുമെന്ന് കുട്ടികൾ തീരെ പ്രതീക്ഷിച്ചുകാണില്ല. ആദ്യം ഞെട്ടലുണ്ടാക്കിയിട്ടുണ്ടാവാമെങ്കിലും പുറകെ വന്ന നക്ഷത്രങ്ങളും, പശുവും, സൗരയൂഥവും, ഉപഗ്രഹവുമൊക്കെ കണ്ടതോടെ മൊബൈൽ ഫോണിലൂടെയുള്ള പഠനം അവർക്ക് കൗതുകമായി.

ഓഗ്മെൻ്റ് റിയാലിറ്റി സാങ്കേതിക വിദ്യ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കുകയും വിജയം കണ്ടെത്തുകയും ചെയ്തതോടെ മൂർക്കനാട്ടെ ഈ കൊച്ചു സ്കൂൾ ലോകശ്രദ്ധേയമായി. ശ്യാം മാഷിൻ്റെ ആശയവും മറ്റ് അധ്യാപകരുടെ സഹകരണവുമാണ് ഇതിനു പിന്നിൽ. മുതൽമുടക്കില്ലാതെയാണ് ഈ കാര്യങ്ങളെല്ലാം സ്കൂൾ നടപ്പാക്കിയത്. ക്ലാസുകൾ വേറെ ലെവലായതിൻ്റെ സന്തോഷം എല്ലാ അധ്യാപകരിലും കാണാം. സാങ്കേതികതയുടെ പുതിയ സാധ്യതകൾ കൂടുതൽ വിദ്യാലയങ്ങൾ പരീക്ഷിച്ചുനോക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.

error: Content is protected !!
%d