വജ്രം കൊണ്ടൊരു മാസ്ക്

സ്വർണ മാസ്കിന് പിന്നാലെ ഡയമണ്ട് കൊണ്ട് അലങ്കരിച്ച മാസ്ക് പുറത്തിറക്കി. സൂറത്തിലെ ജ്യൂവലറിയാണ് മാസ്ക് പുറത്തിറക്കിയത്. നാലു ലക്ഷംരൂപയാണ് മാസ്കിന് വില. വിലയൽപ്പം കൂടുതലാണെന്നതൊന്നും ആവശ്യക്കാരുടെ എണ്ണം കുറയ്ക്കുന്നില്ലെന്നാണ് കടയുടമകൾ പറയുന്നത്.

വിവാഹത്തോട് അനുബന്ധിച്ച് സ്വർണമെടുക്കാൻ വന്നയാളാണ് ഡയമണ്ടിന്റെ മാസ്കിന് ആദ്യം ഓർഡർ നൽകിയത്. ഇതിനെത്തുടർന്ന് പ്രത്യേകം ഡിസൈനറെ വെച്ചാണ് മാസ്ക് തയ്യാറാക്കിയത്. സ്വർണത്തിൽ ഉണ്ടാക്കി അമേരിക്കൻ വജ്രമാണ് അലങ്കരിച്ചത് ഒന്നര ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. മൂല്യമേറിയ വജ്രമാണെങ്കിൽ നാലു ലക്ഷം രൂപയുമാകും. വെള്ളിയിലും മാസ്ക് തയ്യാറാക്കി ഡയമണ്ട് പതിപ്പിക്കുന്നുണ്ട്. മാസ്ക് കഴുകി ഉപയോഗിക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു.വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് ഇനി മാസ്ക് ആഭരണം സാധാരണമായേക്കാമെന്നും അത് മുന്നിൽ കണ്ടാണ് നീക്കമെന്നും കടയുടമകൾ പറയുന്നു.

error: Content is protected !!
%d bloggers like this: