മോദി ഇന്ത്യയുടെ രാജവൊന്നുമല്ല; മോദിയുടെ എല്ലാ നയവും ശരിയല്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി

Web Desk

പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്. അതില്‍ ഉത്തരവാദിത്തമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ”പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവല്ല,” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വിദേശനയങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും സുബ്രഹ്മണ്യന്‍ സ്വാമി സംശയമുന്നയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പല കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

error: Content is protected !!