
newsdesk
മാവൂർ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചതായുള്ള പരാതി.
മാവൂരിൽ 4 പേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.സി. വാസന്തി വിജയൻ, മുൻ ബ്ലോക്ക് ഭാരവാഹി എം.ഗോപാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി നേതാവ് കെ.സി. രവീന്ദ്രനാഥ്, എം.ദിലിപ് കുമാർ എന്നിവരെയാണ് പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺ കുമാർ അറിയിച്ചു .