ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മലയാളി യുവാവ് മരിച്ചു

WebDesk

ഖത്തറിൽ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ട്രെയ്ലർ ഓടിച്ചുപോകുമ്പോൾ സിഗ്നലിൽ നിറുത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെത്തുടർന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവർ വന്ന് നോക്കിയപ്പോൾ സ്റ്റിയറിംഗിൽ കുഴഞ്ഞുവീണ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാബു. മാതാവ്: ജയന്തി.

error: Content is protected !!