ഹോളിക്കിടെ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു

Web Desk

മധ്യപ്രദേശില്‍ ഹോളി ആഘോഷത്തിനിടെ സാനിറ്റൈസര്‍ കുടിച്ച മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ മരിച്ചു. ഹോളിയെ തുടര്‍ന്ന് മധ്യപ്രദേശിലെ മദ്യശാലകള്‍ അടവായിരുന്നു. തുടര്‍ന്ന് മൂന്ന് യുവാക്കള്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അമിത് രജ്പുത്, റിങ്കു ലോധി എന്നീ യുവാക്കളാണ് മരിച്ചത്. സഞ്ജു എന്ന യുവാവാണ് ആശുപത്രിയില്‍ ഉള്ളത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് യുവാക്കളെയും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മരിച്ച യുവാക്കളുടെ വീട്ടില്‍ നിന്ന് 500 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സാനിറ്റൈസറില്‍ എത്തനോളിന്റെ അംശം അധികമായതാണ് ഗുരുതരമായ അപകടത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!