ഭാര്യയെ മദ്യപിക്കാൻ നി‍ര്‍ബന്ധിച്ച് പ്രവാസി;രണ്ട് വയസ്സുള്ള കുഞ്ഞിനെയും ബിയര്‍ കഴിക്കാൻ നിര്‍ബന്ധിച്ചു

Web Desk

ഭര്‍ത്താവ് തന്നെ മദ്യപിക്കാൻ നിര്‍ബന്ധിക്കുകയാണെന്നും മര്‍ദ്ദിച്ചെന്നും കാണിച്ച് പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. ഭര്‍ത്താവും വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് യുവതി പോലീസിനെ അറിയിച്ചത്. അഹമ്മദാബാദിലെ ജുണ്ടാൽ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും മകളെയും ഭര്‍ത്താവ് മദ്യപിക്കാനും മാംസഭക്ഷണം കഴിക്കാനും നിര്‍ബന്ധിക്കുന്നതായും യുവതി അദലാജ് പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയിൽ പറയുന്നു.

2016ലാണ് സാനന്ദ് സ്വദേശിയായ യുവാവിനും പരാതിക്കാരിയായ യുവതിയുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. ഭര്‍ത്താവിന് ദുബായിലായിരുന്നു ജോലി എന്നതിനാൽ യുവതിയും കുഞ്ഞും ഭര്‍ത്താവിനൊപ്പം പോകുകയായിരുന്നു. എന്നാൽ നിലവിൽ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ഭര്‍ത്താവിൻ്റെ മാതാപിതാക്കള്‍ക്ക് തന്നെ ഇഷ്ടമല്ലെന്നാണ് യുവതി പറയുന്നത്. ദുബായിൽ താമസിക്കുമ്പോള്‍ തന്നോട് പ്രശ്നങ്ങളുണ്ടാക്കാൻ ഭര്‍ത്താവിനോട് മാതാപിതാക്കള്‍ ഫോണിൽ ആവശ്യപ്പെടുമായിരുന്നുവെന്നും യുവതി ആരോപിച്ചു. മദ്യപിച്ച ശേഷം തിരിച്ചു വീട്ടിലെത്തുന്ന ഭര്‍ത്താവ് പ്രശ്നങ്ങളുണ്ടാക്കുന്നതു പതിവായിരുന്നുവെന്നും യുവതി പറഞ്ഞു.

താൻ തീരെ പരിഷ്കാരിയല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ കുറ്റപ്പെടുത്തുമായിരുന്നുവെന്നും യുവതി പറഞ്ഞു. തന്നെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ബിയര്‍ കുടിക്കാനും മാംസഭക്ഷണം കഴിക്കാനും നിര്‍ബന്ധിച്ചതായും യുവതി ആരോപിച്ചു. എന്നാൽ അനുസരിക്കാതിരുന്നതിനാൽ ഭര്‍ത്താവ് മര്‍ദ്ദിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

error: Content is protected !!