ക്രഷറിന് മുൻപിൽ നാട്ടുകാരുടെ പ്രതിഷേധം

Local News

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടം ചേലൂപാറ ഗ്രാനൈറ്റ്സ്സ് സ്ഥാപനത്തിന് മുൻപിലാണ് പ്രദേശ വാസികൾ സമരവുമായി എത്തിയത് .അശാസ്ത്രീയമായ ഖനനം കാരണം വീടുകൾക്ക് വിള്ളൽ ഉണ്ടാവുന്നു, കുടിവെള്ളത്തിൽ മാലിന്യം, ശബ്ദമലിനീകരണം,എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഉച്ചവരെ നീണ്ട പ്രതിഷേധം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്തിന്റെ നേതൃത്വത്തിൽ കോറി അധികൃതരും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചക്ക് ഒടുവിൽ താൽക്കാലികമായി നിർത്തിവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നാട്ടുകാർ ആരോപിച്ച് പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പിൻമേലാണ് സമരം നിർത്തിയത്. ഞായറാഴ്ച കോറി പ്രവർത്തിക്കില്ലെന്നും, രാവിലെ 6 മണി മുതൽ 6 മണി വരെ മാത്രമേ പ്രവർത്തിക്കൂ എന്നും കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്നും ഉള്ള ഉറപ്പാണ് നൽകിയത്.
ചർച്ചയ്ക്കുശേഷം സമീപപ്രദേശങ്ങളിലെ വിള്ളലുകൾ ഉള്ള വീടുകൾ പ്രസിഡന്റ്‌ സന്ദർശിക്കുക്കയും അവരോട് നേരിട്ട് പരാതി കേൾക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ്‌ കരീം പയങ്കൽ, വാർഡ് മെമ്പര്മാരായ ദിവ്യ ഷിബു, ശിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!