
Web Desk
പാർട്ടിയും മുന്നണിയും വിട്ടു പോന്നെങ്കിലും താനിപ്പോഴും കോൺഗ്രസുകാരിയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും എന്നാണ് എന്‍റെ പ്രതീക്ഷയും വിശ്വാസവുമെന്നും മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു.
സീറ്റ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധമുണ്ടാവുമെന്ന് എകെ ആന്‍റണിയോടും മുല്ലപ്പള്ളിയോടും പറഞ്ഞിരുന്നെന്നും അവർ പറയുന്നു. മുല്ലപ്പള്ളിയോട് പറഞ്ഞപ്പോൾ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് കട്ടാക്കുകയായിരുന്നു. പിന്നെ ഇന്നേവരെ തിരിച്ച് വിളിച്ചില്ലെന്നും ലതികാ സുഭാഷ് പറയുന്നു.
തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കാനുള്ള തന്‍റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഉറച്ച വിജയ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അവർ പറഞ്ഞു.എന്‍റെ പ്രവർത്തകയും നേതാവുമെല്ലാം ഞാനാണ്. ഇതൊരു വഞ്ചനയായിരുന്നുവെന്ന് ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമെല്ലാം മനസിലായി. ഈ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ജയിക്കണം എന്നു മാത്രമേ ഞാൻ ആലോചിക്കുന്നുള്ളൂ. അതുമാത്രമാണ് ലക്ഷ്യം. മറ്റു കാര്യങ്ങളിലൊക്കെ പിന്നെ തീരുമാനമെടുക്കും’ ലതികാ സുഭാഷ് വ്യക്തമാക്കി.