ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധവുമായി നടന്‍ ജിനോ ജോണ്‍;കാറും ജീപ്പും വിറ്റു, ഇനി ബൈക്കില്‍ മാത്രമേ സഞ്ചരിക്കൂ

Entertainment Desk

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാറും ജീപ്പും വില്‍ക്കുകയാണെന്ന് നടന്‍ ജിനോ ജോണ്‍. ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കിലായിരിക്കുമെന്നും പെട്രോള്‍ – ഡീസല്‍ വില വര്‍ധനക്കെതിരെ പ്രതിഷേധ യാത്ര നടത്തുമെന്നും ജിനോ ജോണ്‍ പറഞ്ഞു . തെരെഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഇന്ധന വില വര്‍ധനവാണെങ്കിലും എല്ലാവരും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടയില്‍ അക്കാര്യം മറന്നുപോയെന്നും ജിനോ പറയുന്നു. പക്ഷെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടന്‍ ഇന്ധന വില കുതിച്ചുയര്‍ന്നതിന്റെ തിക്താനുഭവങ്ങള്‍ നേരിട്ടറിഞ്ഞതാണെന്നും അതുകൊണ്ട് തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുക്കുകയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

2021ല്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചത് കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പെട്രോള്‍ വില 90 കടന്നിരുന്നു. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.

error: Content is protected !!