
Reporting: News Desk
കോഴിക്കോട് :നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം.കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു . സാമൂഹിക അകലം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.തുടർന്ന് പൊലീസ് ലാത്തവീശി. ഇതിനിടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല.