
Report; Web Desk
വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം എഴുപതിനോടടുക്കുന്നു.വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും 65ന് മേലെയാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം.
ജില്ലകൾ തിരിച്ചുള്ള പോളിംഗ് ശതമാനം
കാസർകോട് – 65.57
കണ്ണൂർ –66. 8
കോഴിക്കോട് – 66.93
മലപ്പുറം – 67.61
മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ആന്തൂരിൽ ആണ്. ഇവിടെ ഇതിനോടകം തന്നെ പോളിംഗ് ശതമാനം 80ന് മുകളിലെത്തി.
രാവിലെത്തേക്കാൾ ആൾത്തിരക്കാണ് എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകൾക്ക് മുന്നിൽ ഇപ്പോഴും ഉള്ളത്.