കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി

കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്്ണു ശ്രീകുമാറിനെ(33) യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാല്‍സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാള്‍. ഈ കേസുകളില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ പതിനൊന്നിന്് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അപ്‌സര തിയേറ്ററിന് സമീപം വെച്ച് പ്രതി വിഷ്ണു മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് പ്രതി ഏറണാകുളത്ത് മധ്യവയ്‌സ്‌കയെ ബലാല്‍സംഗം കടന്നു കളഞ്ഞത്. ഇതിന് ശേഷം കഴിഞ്ഞ 7 ന് ഏറണാകുളം സെന്‍ട്രല്‍ പൊലീസ് പരിധിയില്‍ നിന്ന് മോഷ്ടിച്ച ഡ്യൂക്ക് ബൈക്കിലാണ് പ്രതി കോഴിക്കോട്ടെത്തിയത്. ഈ സംഭവങ്ങളില്‍ പ്രതിക്കു വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്.
എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒ ബിനില്‍ കുമാര്‍, വിജീഷ്, സി.പി.ഒമാരായ ഹരീഷ്, ലിജീഷ്, അരുണ്‍, രാഗേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!