
NEWSDESK
കൊച്ചി: കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയൽ എസ്എഫ്‌ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് നമ്പർ രണ്ടിൽ റീപോളിംഗ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. എംഎസ്എഫ് – കെഎസ്‌യു പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടാബുലേഷൻ രേഖകൾ ഹൈക്കോടതി പരിശോധിച്ചിരുന്നു.
കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് എണ്ണുന്നതിനിടെയാണ് എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ച കോളജ് അധികൃതർ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയുകയും ചെയ്തു . മാറ്റിവെച്ച തെരഞ്ഞെടുപ്പ് അടുത്ത മാസം ആദ്യം നടത്താനാണ് കോളജ് അധികൃതരുടെ തീരുമാനം. കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചിരുന്നു.