ചാത്തമംഗലം എംഇഎസ് കോളേജിലെ റാഗിങ്ങ് ;ആറു സീനിയര്‍ വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 21 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടുവെന്നാരോപിച്ച് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.സംഭവത്തിൽ ഇന്ന് കോളജിൽ ചേർന്ന ആന്റി – റാഗിങ് കമ്മിറ്റി യോഗം ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഏഴു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു.ഇന്നലെ മർദനമേറ്റ വിദ്യാർഥിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ജൂനിയർ വിദ്യാർത്ഥികൾ കോളേജിനും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

error: Content is protected !!