
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു ഈ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നെഫ്രോളജി വിഭാഗത്തിലെ നഴ്സിനും കോവിഡ് ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്.രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക ആശുപത്രി അധികൃതര്‍ തയാറാക്കുകയാണ്.