
പുതിയ സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ദല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാകും അദ്ദേഹം. മന്ത്രി സഭ യോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ റോഡ് സേഫ്റ്റ് കമീഷ്ണറായാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. 1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി., വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.